Connect with us

International

പ്രധാനമന്ത്രി ഭീരു; ഇന്ത്യന്‍ മണ്ണ് ചൈനക്ക് വിട്ടുകൊടുത്തു: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഭൂമി ചൈനക്ക് വിട്ടുനല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി .പ്രധാനമന്ത്രി ഭീരുവാണെന്നും ചൈനക്കെതിരെ നിലപാടെടുക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കും വടക്കുമുള്ള പ്രദേശങ്ങളില്‍നിന്ന് ഇന്ത്യയും ചൈനയും ബുധനാഴ്ച മുതല്‍ സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്
രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം.ചൈനീസ് സൈന്യം പാംഗോങ് തടാകത്തിനു വടക്കുള്ള ഫിംഗര്‍ എട്ടിലേക്കും ഇന്ത്യ ഫിംഗര്‍ മൂന്നിലെ ധന്‍സിങ് ഥാപ പോസ്റ്റിലേക്കും പിന്മാറുമെന്നുമാണ് പ്രതിരോധ മന്ത്രി അറിയിച്ചത്. എന്നാല്‍ ഫിംഗര്‍ നാല് ഇന്ത്യയുടെ ഭൂപ്രദേശമാണെന്നും അവിടെ നിന്ന് എന്തിന് ഫിംഗര്‍ മൂന്നിലേക്ക് മാറുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം .

ഇന്ത്യന്‍ ഭൂപ്രദേശം പ്രധാനമന്ത്രി എന്തിന് ചൈനയ്ക്ക് വിട്ടുനല്‍കിയെന്ന് ചോദിച്ച രാഹുല്‍ ഇത് നൂറു ശതമാനവും ഭീരുത്വമാണെന്നും പറഞ്ഞു. നമ്മുടെ സൈന്യത്തിന്റെ ത്യാഗത്തെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യം ചൈനക്കെതിരേ നിലകൊളളാന്‍ തയ്യാറാണ്. വ്യോമസേന തയ്യാറാണ്, നാവികസേന തയ്യാറാണ്. പക്ഷേ നമ്മുടെ പ്രധാനമന്ത്രി തയ്യാറല്ല- രാഹുല്‍ പറഞ്ഞു.