Connect with us

National

പാംഗോംഗില്‍ നിന്ന് ഇന്ത്യ - ചെെന സേനകൾ പിന്മാറ്റ‌ം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | പാംഗോംഗ് തടാക മേഖലയില്‍ നിന്ന് ഇന്ത്യ- ചൈന സേനകള്‍ പിന്മാറുന്നു. ഇരു വിഭാഗത്തെയും സൈനിക ടാങ്കുകള്‍ പിന്മാറുന്ന ദൃശ്യം പ്രതിരോധ വൃത്തങ്ങള്‍ പുറത്തുവിട്ടു. സേനാ പിന്മാറ്റം സംബന്ധിച്ച് ധാരണയില്‍ എത്തിയതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

പാര്‍ലിമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനകളിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. പാംഗോംഗ് മേഖലയില്‍ നിന്ന് ഘട്ടംഘട്ടമായിട്ടാണ് പിന്മാറ്റം നടത്തുക. കഴിഞ്ഞ വര്‍ഷം നടന്ന സംഘര്‍ഷ സാഹചര്യത്തിന് മുമ്പുള്ള അവസ്ഥ പുനഃസ്ഥാപിക്കുമെന്ന് രാജ്‌നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞു. അതേസമയം, ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

പാംഗോംഗില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച ചൈന കഴിഞ്ഞ ദിവസം തന്നെ പ്രസ്താവന നടത്തിയിരുന്നു. ലഡാക്കിലെ പാംഗോംഗ് സോ തടാകത്തിന്റെ തെക്ക്, വടക്കന്‍ തീരങ്ങളില്‍ നിന്ന്‌െൈ സന്യം പിന്മാറ്റം ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.