മുഖ്യമന്ത്രിയുടെ പോലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ചു

Posted on: February 11, 2021 4:53 pm | Last updated: February 11, 2021 at 4:55 pm

തിരുവനന്തപുരം |  മുഖ്യമന്ത്രിയുടെ പോലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. മാർച്ച് ഒന്നു മുതലാണ് സേവനം അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസുമാണ്.

പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലാണ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഇരുവരുടെയും സേവനങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

 

 

ALSO READ  വാക്പോരിനൊടുവിൽ സ്പീക്കർക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി