Connect with us

National

ഉത്തരാഖണ്ഡിൽ വീണ്ടും പ്രളയഭീതി; രക്ഷാപ്രവർത്തനം നിർത്തിവച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  നിരവധി പേരുടെ മരണത്തിനിടയാക്കിയ ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം നടന്ന പ്രദേശത്ത് വീണ്ടും പ്രളയഭീതി.  ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ തപോവൻ തുരങ്കത്തിൽ അഞ്ച് ദിവസമായി തുടരുന്ന രക്ഷാപ്രവർത്തനങ്ങൾ താല്‍ക്കാലികമായി നിർത്തിവെച്ചു. നദീതീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തന വാഹനങ്ങളും യന്ത്രങ്ങളും പ്രദേശത്ത് നിന്നും മാറ്റി.

പ്രദേശത്ത് വീണ്ടും മലയിടിഞ്ഞുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സൈന്യം ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലെന്ന നിലയ്ക്കാണ് രക്ഷാപ്രവർത്തനം നിർത്തിവച്ചെതെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.