Connect with us

Kerala

കോണ്‍ഗ്രസുകാര്‍ക്ക് പിന്നാലെ പന്തളത്ത് ബി ജെ പി പ്രവര്‍ത്തകരും സി പി എമ്മിലേക്ക്

Published

|

Last Updated

പത്തനംതിട്ട | ശബരിമലയിലേക്കുള്ള യുവതീപ്രവേശനത്തെ ചെറുക്കാന്‍ സംഘടിപ്പിച്ച നാമജപഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വം നല്‍കിയ പ്രമുഖ നേതാക്കള്‍ അടക്കും ഒരു വിഭാഗം ബി ജെ പി പ്രവര്‍ത്തകര്‍ സി പി എമ്മിലേക്ക്. ശബരിമല ധര്‍മ്മസംരക്ഷണ സമിതി ചെയര്‍മാനും ബി ജെ പി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ചെങ്കൊടി പിടിക്കുന്നത്.

ശബരിമല വിഷയത്തില്‍ ബി ജെ പിയുടേത് വഞ്ചനാപരമായ നിലപാടാണെന്ന് പറഞ്ഞാണ് പാര്‍ട്ടി വിടുന്നത്. നേരത്തെ ഡി സി സി ഭാരവാഹിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സി പി എമ്മില്‍ ചേര്‍ന്നിരുന്നു.
കൃഷ്ണകുമാറിനെ കൂടാതെ ബി ജെ പി മുന്‍പിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എം ആര്‍ മനോജ് കുമാര്‍, ബാലഗോകുലം മുന്‍ താലൂക്ക് സെക്രട്ടറി അജയ്കുമാര്‍ വാളാകോട്ട്, മഹിളാ മോര്‍ച്ച നേതാവ് ശ്രീലത, ബി എം എസ് മേഖലാ ജോയിന്‍ സെക്രട്ടറി എം സി സദാശിവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേരുന്നത്.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ നടന്ന നാമജപഘോഷയാത്രക്ക് ചുക്കാന്‍ പിടിച്ചത് കൃഷ്ണകുമാറായിരുന്നു. അദ്ദേഹത്തിനെതിരെ പോലീസ് കേസെടുക്കുയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ബി ജെ പി നേതാക്കള്‍ പിന്തുണ്ക്കാത്തതിലെ അതൃപ്യും പാര്‍ട്ടി മാറാന്‍ കൃഷ്ണകുമാറിനേയും അനുയായികളേയും പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പന്തളത്ത് ഇന്ന് നടക്കുന്ന യോഗത്തില്‍വെച്ച് കൃഷ്ണകുമാറിനേയും സംഘത്തേയും സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നാണ് വിവരം.

നേരത്തെ പത്തനംതിട്ട ഡി സി സി അംഗവും പന്തളം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ വി ടി ബാബു, കര്‍ഷക കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റ് പന്തളം വിജയന്‍, കേരള കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റ് ഇടിക്കുള വര്‍ഗീസ് അടക്കമുള്ള പ്രാദേശിക യു ഡി എഫ് നേതാക്കളും സി പി എമ്മില്‍ ചേര്‍ന്നിരുന്നു.