Connect with us

Kerala

കൂടത്തായി കേസ്: ജോളിയുടെ സാമ്പത്തിക ഇടപാട് നടത്താന്‍ അനുവദിക്കണമെന്ന ആളൂരിന്റെ ഹരജി കോടതി തള്ളി

Published

|

Last Updated

കോഴിക്കോട്  | കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാട് നടത്താന്‍ അനുവദിക്കണമെന്ന അഡ്വ. ബി എ ആളൂരിന്റെ അപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.

ജോളി പലര്‍ക്കും പണം വായ്പ നല്‍കിയത് തിരിച്ച് കിട്ടാനുണ്ട്. ജയിലിലായിനാല്‍ ഇത് സംബന്ധിച്ച് ഇടപാടുകള്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തന്നെ അനുവദിക്കണമെന്നായിരുന്നു ആളൂരിന്റെ അപേക്ഷ. അഭിഭാഷക വൃത്തിക്കും നിയമത്തിനും വിരുദ്ധമായ അപേക്ഷയാണിതെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഹരജി തള്ളിയത്.

അതേ സമയം ജോളിയെ ജയില്‍ സന്ദര്‍ശിച്ച് സംസാരിക്കാന്‍ അഭിഭാഷകന് അനുവാദം നല്‍കി. സിലി വധക്കേസില്‍ ജോളി നല്‍കിയ വിടുതല്‍ ഹരജിയില്‍ കോടതി വാദം കേട്ടു. സിലി വധക്കേസിലെ വിടുതല്‍ ഹരജിയും കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും അടുത്ത മാസം പത്തിന് വീണ്ടും കോടതി പരിഗണിക്കും.