ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 1.80 കോടിയുടെ കുഴല്‍പ്പണവുമായി ചെന്നൈ സ്വദേശി പിടിയില്‍

Posted on: February 10, 2021 8:36 pm | Last updated: February 11, 2021 at 7:24 am

ഷൊര്‍ണൂര്‍ | ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണവുമായി ചെന്നൈ സ്വദേശി പിടിയില്‍ . ചെന്നൈ തിരുവള്ളൂര്‍ സ്വദേശി മുസാഫര്‍ ഖനി(40)യാണ് പിടിയിലായത്. പാലക്കാട് റെയില്‍വേ ഡിവൈഎസ്പി എ ഷറഫുദ്ദീന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.

സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ കുടുംബ സമേതമാണ് യാത്ര ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ഇതിന് മുന്‍പും ഇയാള്‍ കേരളത്തിലേക്ക് ട്രെയിന്‍മാര്‍ഗം പണം കടത്തിയതായി പോലീസ് സംശയിക്കുന്നു. പ്രതിയെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.