Connect with us

Kerala

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടില്ല; സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ഇടിച്ചു താഴ്ത്താന്‍ ശ്രമം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം അതീവശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ രോഗം വളരെവേഗം പടര്‍ന്നുപിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഉയര്‍ത്താനായി ജില്ലാ തലത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടില്ല. രോഗവ്യാപനം നിയന്ത്രിച്ചാലേ മരണനിരക്കും കുറയൂ. എല്ലാപഠനങ്ങളിലും കേരളത്തില്‍ രോഗവ്യാപനം കുറവെന്ന് കണ്ടെത്തി. ഐസിഎംആര്‍ സര്‍വേ പ്രകാരം ഏറ്റവും കുറവ് രോഗവ്യാപനം കേരളത്തിലാണ്.

രോഗം വന്നുപോയവരുടെ ദേശീയ ശരാശരി ആയിരത്തില്‍ 220, കേരളത്തില്‍ 116 മാത്രം. രോഗം വരാന്‍ സാധ്യതയുള്ള കൂടുതല്‍ പേര്‍ കേരളത്തിലുണ്ട്. പ്രതിരോധം ഊര്‍ജിതമാക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.
രോഗത്തിന്റെ വ്യാപനം കുറക്കാനാണ് നാം ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ രോഗികള്‍ കുറഞ്ഞുവെന്നും കേരളത്തില്‍ മാത്രമാണ് രോഗമുള്ളത് എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സര്‍ക്കാര്‍ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇടിച്ചുതാഴ്ത്താനാണ് ഇത്തരം പ്രചാരണങ്ങള്‍.ദേശീയ ശരാശരിയുടെ പകുതി ആളുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് രോഗം വന്നുപോയത്.

ജനിതകവ്യതിയാനും സംഭവിക്കുമ്പോള്‍ ഒരു തവണ രോഗം വന്നുപോയ സ്ഥലങ്ങളിലും കൂടുതല്‍ വിനാശകരമായ രോഗബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊവിഡ് വന്നുപോവാന്‍ ഇടവരുത്താതെ അതിനെ തടയാനാണ് ശ്രമിക്കേണ്ടത്. ആ മാര്‍ഗമാണ് കേരളം ആദ്യം മുതല്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

---- facebook comment plugin here -----

Latest