Connect with us

Kerala

എന്‍ സി പിക്ക് അഞ്ച് സീറ്റ് വാഗ്ദാനം ചെയ്ത് യു ഡി എഫ്

Published

|

Last Updated

കൊച്ചി യു ഡി എഫിലേക്ക് വരുന്നതില്‍ എന്‍ സി പിക്കും മാണി സി കാപ്പനും മുമ്പില്‍ വാഗ്ദാനംവെച്ച് കോണ്‍ഗ്രസ്. എന്‍ സി പി ഒറ്റക്കെട്ടായി യു ഡി എഫിലേക്ക് വന്നാല്‍ അഞ്ച് സീറ്റുകള്‍വരെ നല്‍കാമെന്നാണ് വാഗ്ദാനം. മാണി സി കാപ്പന്‍ ഒറ്റക്കാണ് വരുന്നതെങ്കിലും സ്വീകരിക്കും. ഇങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ കാപ്പന് മത്സരിക്കാമെന്നും കോണ്‍ഗ്രസ് ഉപാധിവെച്ചതായാണ് റിപ്പോര്‍ട്ട്.

ചെന്നിത്തലയുടെ ഐശ്വര്യായാത്ര കോട്ടയത്ത് എത്തുന്നതിന് മുമ്പ് കാപ്പന്‍ നിലപാട് അറിയിക്കണം. യു ഡി എഫില്‍ ചേരാന്‍ തയ്യാറാണെന്ന കാര്യം വ്യക്തമാക്കണം. മറ്റ് ചര്‍ച്ചകളെല്ലാം ഐശ്വര്യ യാത്ര കഴിഞ്ഞ് ആകാം. ഐശ്വര്യയാത്ര കോട്ടയം പിന്നിട്ടാല്‍ പിന്നീട് ഒരു ചര്‍ച്ചക്കുമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കാപ്പനെ അറിയിച്ചതായാണ് വിവരം. ഈ സാഹചര്യത്തില്‍ ഇന്ന് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നിലപാട് അറിയിക്കാന്‍ കാപ്പന്‍ ബാധ്യസ്ഥനായിരിക്കുകയാണ്.

യു ഡി എഫിലേക്ക് പോകാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യം പാലായിലെ തന്റെ അനുയായികളെ കാപ്പന്‍ അറിയിച്ചിട്ടുണ്ട്. ചെന്നിത്തലയുടെ യാത്രയുടെ ഭാഗമാന്‍ പാലായിലെ കാപ്പന്‍ അനുകൂലികള്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.