Connect with us

National

രണ്ട് ഗോളുകള്‍ക്ക് ബെംഗളുരുവിനെ തകര്‍ത്തെറിഞ്ഞ് എ ടി കെ മോഹന്‍ ബഗാന്‍

Published

|

Last Updated

ഫത്തോര്‍ഡ |ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരുവിനെതിരേ എ ടി കെ മോഹന്‍ ബഗാന് ഉജ്ജ്വല വിജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം റോയ് കൃഷ്ണയും ഒഡിഷയില്‍ നിനിന്നും മോഹന്‍ ബഗാനിലെത്തിയ മാര്‍സലീന്യോയുമാണ് ബഗാന് വേണ്ടി ഗോള്‍ നേടിയത്.ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും. മാര്‍സലീന്യോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി

മികച്ച അസവരങ്ങള്‍ സൃഷ്ടിക്കാന്‍ സുനില്‍ ഛേത്രി നയിച്ച ബെംഗളൂരുവിന് സാധിച്ചില്ല. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ കിടിലന്‍ സേവുകള്‍ മാത്രമാണ് ബെംഗളൂരുവിന് ആശ്വാസം പകര്‍ന്നത്.

ഈ വിജയത്തോടെമോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ബെംഗളൂരു ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനക്കാരായ മുംബൈയുമായുള്ള അകലം ഒരു പോയന്റ് മാത്രമാക്കാനും മോഹന്‍ബഗാന് സാധിച്ചു

Latest