Connect with us

Saudi Arabia

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ച 550 സ്ഥാപനങ്ങള്‍ അടപ്പിച്ചു

Published

|

Last Updated

റിയാദ് | സഊദിയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ വിവിധ പ്രവിശ്യകളില്‍ 14,589 വ്യപാര കേന്ദ്രങ്ങളില്‍ പരിശോധനയില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 550 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചതായി സഊദി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന നിര്‍മ്മാണ മന്ത്രാലയം അറിയിച്ചു .

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ച് വരുന്നത്. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടന്നു വരുന്നത് . സാമൂഹിക അകലം,, കൊവിഡ് സുരക്ഷാ സ്റ്റിക്കറുകള്‍ സ്ഥാപിക്കുക, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളില്‍ താപനില അളക്കുന്ന ഉപകരണങ്ങള്‍ ലഭ്യമാകാതിരിക്കുക തുടങ്ങിയ 2,960 നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു

വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും , ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പറായ “940”ല്‍ അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.