Gulf
ലൂവ്ര് അബുദാബി മ്യൂസിയത്തിൽ സൗജന്യമായി സായാഹ്നമാസ്വദിക്കാൻ അവസരം


എന്നാൽ ബുധനാഴ്ചകളിൽ വൈകുന്നേരം ആറര മുതൽ ഒമ്പത് മണിവരെ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. നിർമാണത്തിലെ പ്രത്യേകതകൾ കൊണ്ട് ഇതിനകം ലോകശ്രദ്ധ നേടുകയും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത മ്യൂസിയത്തിന്റെ മേൽക്കൂരയുടെ കാഴ്‌ചകളടക്കമുള്ളവ ഇവിടെയെത്തിയാൽ കാണാം. സൂര്യപ്രകാശത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ നിർമാണം.
ഇതോട് ചേർന്നുള്ള തുറസായ അകത്തളത്തിൽ വെറുതെ കാഴ്‌ചകൾ കണ്ടിരിക്കുകയോ യോഗ ചെയ്യുകയോ ഒക്കെയാവാമെന്ന് മ്യൂസിയം സന്ദർശകരോട് പറയുന്നു. മ്യൂസിയത്തിലെ ആർട്ട് ലോഞ്ചിലും വേറിട്ട വസ്തുക്കൾ ലഭിക്കുന്ന സ്റ്റാളിലേക്കും സൗജന്യ പ്രവേശനമനുവദിക്കും. ആളുകളുടെ ശാരീരിക മാനസിക പിരിമുറുക്കം കുറക്കുകയെന്ന ലക്ഷ്യത്തോടെ യോഗ ക്ലാസുകളും ഇവിടെ ആരംഭിച്ചിരുന്നു. 90 ദിർഹമാണ് ഫീസ് നിരക്ക്.
---- facebook comment plugin here -----