പാലക്കാട് പൂളക്കാട്ടില്‍ ആറു വയസുകാരനെ മാതാവ് കൊലപ്പെടുത്തി

Posted on: February 7, 2021 7:29 am | Last updated: February 7, 2021 at 9:46 am

പാലക്കാട് | പാലക്കാട് പൂളക്കാട്ടില്‍ ആറു വയസുകാരനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ആമില്‍ എന്ന കുട്ടിയെയാണ് കൊലപ്പെടുത്തിയത്. മാതാവ് ഷാഹിദയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് സംഭവം. ഷാഹിദ തന്നെയാണ് പോലീസില്‍ വിളിച്ച് വിവരമറിയിച്ചത്.

മൂന്നു മാസം ഗര്‍ഭിണി കൂടിയായ ഷാഹിദക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. പാഴ്‌സല്‍ വാഹന ഡ്രൈവറാണ് ഷാഹിദയുടെ ഭര്‍ത്താവ്.