Connect with us

Kerala

യു ഡി എഫ് ഭരണത്തിലെ അനധികൃത നിയമന പട്ടികയുമായി സി പി എം

Published

|

Last Updated

കോഴിക്കോട് | എം ബി രാജേഷിന്റെ ഭാര്യ നിനിതയുടെ സര്‍വ്വകലാശാലയിലെ നിയമനം സംബന്ധിച്ച വിവാദം തുടരുന്നതിനിടെ യു ഡി എഫ് ഭരണത്തിലെ അനധികൃത നിയമനപട്ടിക പുറത്തുവിട്ട് സി പി എം. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ 13000 അനധികൃത നിയമനങ്ങള്‍ നടന്നതായി സി പി എം സൈബര്‍ പോരളികള്‍ പുറത്തുവിട്ട പട്ടിക കാണിക്കുന്നു. ഇതില്‍ നിരവിധി യു ഡി എഫ് നേതാക്കളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പാര്‍ട്ടി പ്രാദേശിക നേതാക്കന്‍മാരും ഉള്‍പ്പെടും.

ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദക്ക് നോര്‍യില്‍ നിയമനം, ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവിന്റെ മകനായ കുഞ്ഞ്, ഇല്ലംപള്ളി കോ ഓപ്പറേറ്റിവ് സര്‍വീസ് എക്സമിനെഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ ഭാര്യ എം ടി സുലേഖ സര്‍വവിഞ്ജാനകോശം ഡയറക്ടര്‍, മന്ത്രി അനൂബ് ജേക്കബിന്റെ സഹോദരി അംബിളി ജേക്കബ് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാ സ്ട്രക്ചര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, അനൂബ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗീസ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍.

ചെന്നിത്തലയുടെ അനിയനായ കെ വേണുഗോപാലിന് കേരള ഫീഡ്സ് എം ഡി സ്ഥാനം, മുസ്ലിം ലീഗ് അധ്യാപക സംഘടന നേതാവായ പി നസീറിന് ന്യൂനപക്ഷ വകുപ്പ് ഡയറകടര്‍ (സ്വകാര്യ കോളേജ് അധ്യാപകന്‍ ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറി) പദവി, വി എസ് ശിവകുമാറിന്റെ അനിയന്‍ വി എസ് ജയകുമാറിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം, മന്ത്രി കെ സി ജോസഫിന്റെ ഡ്രൈവര്‍ ജയകുമാറിന് നോര്‍ക്കയില്‍ നിയമനം. ലീഗ് മുന്‍ എം എല്‍ എ ഉമ്മര്‍ മാസ്റ്ററുടെ മരുമകന്‍ പി അബ്ദുല്‍ ജലീന് സ്‌കോള്‍ കേരള ഡയറക്റ്റര്‍ (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷന്‍, കേരള) സ്ഥാനം.

വനിത ലീഗ് നേതാവിന്റെ മകന്‍ കെ പി നൗഫല്‍, ഐ ടി അറ്റ് സ്‌കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂലസംഘടനാ നേതാവ് എര്‍ഷാദിന്റെ ഭാര്യ ഹമീദക്ക് നോര്‍ക്ക റൂട്ട്‌സില്‍ നിയമനം, മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍നായരുടെ അനന്തരവന്‍ വിപിനും നോര്‍ക്ക റൂട്ട്സില്‍ നിയമനം. ആര്‍ സെല്‍വരാജിന്റെ മകള്‍ക്ക് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ സ്ഥാനം തുടങ്ങിയ പട്ടിക ഏറെ വലുതാണെന്ന് സി പി എം സൈബര്‍ പോരാളികള്‍ പറയുന്നു.

കൂടാതെ പി എസ് സി പരീക്ഷ എഴുതി കാത്തുനിന്നവരെ ഒഴിവാക്കി കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരെയും ഉമ്മന്‍ചാണ്ടി വിവിധ വകുപ്പുകളില്‍ നിയമിച്ചെന്നും മന്ത്രിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്ഥിര ജോലിയും വരുമാനും വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും കുറ്റപ്പെടുത്തുന്നു. ഇത്തരത്തില്‍ നടന്ന നിരവധി നിയമനങ്ങളുടെ പട്ടിക വേറെയും സി പി എം പോരാളികള്‍ പുറത്തുവിട്ടിട്ടുണ്ട്.