റിഹാനയെ പാക്ക് അനുകൂലിയാക്കി സംഘപരിവാർ; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

Posted on: February 6, 2021 1:31 pm | Last updated: February 6, 2021 at 1:31 pm

നുണകളിലാണ് ഫാസിസം ജീവിക്കുന്നത്..!
തെറ്റിദ്ധരിപ്പിക്കുന്ന നുണകൾ തന്നെയാണ് അവരുടെ വജ്രായുധം..! അങ്ങനെയൊരു നുണയെ പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ..!

കർഷകപ്രക്ഷോഭങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ പ്രശസ്ത പോപ്പ് ഗായിക രഹാനയെ ചുറ്റിപ്പറ്റിയാണ് പുതിയ നുണപ്രചാരണം. കർഷകരുടെ സമരത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് ഇന്റർനെറ്റ് കട്ട്ചെയ്ത സംഭവത്തെ ചോദ്യം ചെയ്ത റിഹാനയുടെ ട്വീറ്റ് ആഗോള ശ്രദ്ധ നേടുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ റിഹാനയെ പാകിസ്ഥാൻ അനുകൂലിയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.

ഉത്തർപ്രദേശിലെ യുവമോർച്ച നേതാവ് അഭിഷേക് മിശ്രയാണ് പാകിസ്ഥാൻ പതാകയേന്തി നിൽക്കുന്ന റിഹാനയുടെ ചിത്രം ആദ്യം പുറത്ത് വിട്ടത്. പാദസേവകരുടെ രാജ്ഞി എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം ഉത്തർപ്രദേശിലെ ബി ജെ പി വക്താവ് ഷലബ്‌ മണി ത്രിപാതി റീട്വീറ്റ്‌ ചെയ്തതോടെ വളരെ വേഗമിത് പ്രചരിച്ചു. റിഹാന മുൻപേ ഇന്ത്യൻ വിരോധിയും പാക്കിസ്ഥാൻ അനുകൂലിയുമാണെന്ന് സംഘ്പരിവാർ വാദിച്ചു. റിഹാനയുടെ മതമേതെന്ന് ഇന്റർനെറ്റിൽ ചികഞ്ഞ്‌ നിരാശരായ ബി ജെ പിക്കാർ ഈ ചിത്രമുയർത്തി റിഹാനയുടെ കർഷകസമരങ്ങളിലെ ഇടപെടൽ ആസൂത്രിമാണെന്ന് ആരോപിക്കുകയും ചെയ്തു.

എന്നാൽ യാഥാർഥ്യമെന്താണ് ?
പരിശോധിക്കാം..

കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കാനും പ്രതിയോഗികളെ പ്രതിരോധിക്കാനും ആർ എസ് എസ് ചെയ്തു വരുന്ന വ്യാജപ്രചാരണത്തിന്റെ തുടർച്ചയാണിതെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി.
2019 ഇൽ ഇംഗ്ലണ്ടിൽ വെച്ച് നടന്ന ക്രിക്കറ്റ് ലോകകകപ്പിനെത്തിയ റിഹാന വെസ്റ്റിൻഡീസിന്റെ പതാകപിടിച്ച് നിൽക്കുന്ന ചിത്രമാണ് ഫോട്ടോഷോപ്പിലൂടെ പാക്കിസ്ഥാൻ പതാകയാക്കി മാറ്റിയത്. ഈ ചിത്രമാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
വെസ്റ്റിൻഡീസിന്റെ പതാകപിടിച്ച് പിടിച്ച് നിൽക്കുന്ന റിഹാനയുടെ യഥാർത്ഥ ഫോട്ടോ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്ക് വെക്കുകയും ചെയ്തിരുന്നു.

56 ഇഞ്ച് നെഞ്ചളവുള്ളവരെ നേരിടാൻ ട്വിറ്ററിൽ പങ്ക് വെച്ച ഒരു വരി മതിയാകുമെന്ന ആക്ഷേപവും ഇതിനോട് ചേർത്ത് വായിക്കാം. റിഹാന, ഗ്രെറ്റ്‌ തൻബർഗ് ഉൾപ്പടെയുള്ളവർ കർഷക സമരത്തിന് പിന്തുണയുമായെത്തിയത് കേന്ദ്രസർക്കാരിനെ അസ്വസ്ഥമാക്കിയിരുന്നു. സെലിബ്രിറ്റികൾ കാര്യമറിയാതെ പ്രവർത്തിക്കരുതെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയം ഇവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയം ആഗോളശ്രദ്ധ നേടുന്നത്‌ രണ്ട് മാസത്തിലേറെയായി തുടരുന്ന സാരമരത്തിന് ഊർജം പകരുമെന്ന് തന്നെയാണ് കർഷക നേതാക്കളുടെ വിലയിരുത്തൽ.

ALSO READ  സ്റ്റേ നീതിപീഠത്തില്‍ നിന്നുള്ള പ്രഹരമാണ്; പക്ഷേ...