കളമശ്ശേരിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് തൊഴിലാളിക്ക് പരുക്ക്

Posted on: February 5, 2021 3:10 pm | Last updated: February 5, 2021 at 3:10 pm

കൊച്ചി | കളമശ്ശേരിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് തൊഴിലാളിക്ക് പരുക്കേറ്റു. കളമശ്ശേരി പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് എസ് പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി നിര്‍മിക്കുന്ന കെട്ടിടമാണിത്.

ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ തട്ട് ഇടിഞ്ഞു വീഴുകയായിരുന്നു.