Connect with us

Gulf

ഗുണനിലവാര കുറവ്; സഊദിയില്‍ 'പ്രൊഫിനല്‍' മരുന്നുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ദേശം

Published

|

Last Updated

റിയാദ് | ഉത്പന്നത്തിന്റെ ഗുണനിലവാര കുറവിനെ തുടര്‍ന്ന് സഊദിയിലെ പ്രമുഖ മരുന്ന് നിര്‍മാതാക്കളുടെ “പ്രൊഫിനല്‍” മരുന്നുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി. ഗുണനിലവാരത്തിലെ അപാകതയാണ് പ്രൊഫിനലിന്റെ എല്ലാ ബാച്ചുകളും പിന്‍വലിക്കാന്‍ കാരണമെന്ന് “ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍” ആരോഗ്യ മന്ത്രാലയത്തിന് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഇത് ഒഴിവാക്കണമെന്നും പകരം മരുന്നുകള്‍ക്കായി സ്പെഷ്യലിസ്റ്റ് ഡോക്ടറെ സമീപിക്കണമെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 19999 എന്നീ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അതോറിറ്റി പറഞ്ഞു.

---- facebook comment plugin here -----

Latest