Connect with us

Kerala

ബാലുശ്ശേരിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട് | ബാലുശ്ശിരേയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 4.2 കിലോഗ്രാം കഞ്ചാവ് സഹിതം രണ്ട് പേരെ ബാലുശ്ശേരി പോലീസ് പിടികൂടി.

പേരാമ്പ്ര ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദ്, പേരാമ്പ്ര പൈതോത്ത് കുനിയില്‍ മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് കഞ്ചാവ് സഹിതം കാറില്‍ വച്ച് പിടികൂടിയത്.

അള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവര്‍ പോലീസിന്റെ വലയിലാവുന്നത്.

---- facebook comment plugin here -----

Latest