Connect with us

Kerala

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിന് നേരെ ആക്രമണം; ഒരാള്‍ പിടിയില്‍

Published

|

Last Updated

എറണാകുളം | പിറവത്തിന് സമീപം തിരുമാറാടിയില്‍ പോലീസിന് നേരെ മൂന്നംഗ മദ്യപ സംഘത്തിന്റെ ആക്രമണം. ആക്രമണത്തില്‍ വനിത എസ് ഐ ക്ക് പരുക്കേറ്റു. അക്രമ സംഘത്തിലെ ഒരാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. രാമപുരം സ്വദേശി എല്‍ദോകുട്ടിയാണ് പിടിയിലായത്.

മാസ്‌ക് ധരിക്കാതെ നിന്നത് ചോദ്യം ചെയ്തതാണ് അക്രമണത്തിന് കാരണം. പോലീസ് ജീപ്പിന്റെ താക്കോല്‍ മൂന്നംഗ സംഘം എടുത്തു കൊണ്ടു പോകുകയും ചെയ്തു. എല്‍ദോകുട്ടിയെ പിടികൂടിയെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു.ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

Latest