Connect with us

National

ദേശവ്യാപക എന്‍ ആര്‍ സി: ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യവ്യാപകമായി എന്‍ ആര്‍ സി നടത്താന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ പി ആര്‍), സെന്‍സസ് എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പാര്‍ലിമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

സെന്‍സസില്‍ ശേഖരിക്കുന്ന എല്ലാ വ്യക്തിഗത വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സെന്‍സസിന്റെ സംക്ഷിപ്ത വിവരം മാത്രമാണ് ഭരണതലങ്ങളില്‍ പരസ്യപ്പെടുത്തുക. മുമ്പുള്ള സെന്‍സസുകളെ പോലെ വന്‍തോതില്‍ ബോധവത്കരണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് എം പി ആനന്ദ് ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചത്. എന്‍ പി ആര്‍ സംബന്ധിച്ച് കൃത്യമായ ആശയവിനിമയവും സന്ദേശവും സര്‍ക്കാര്‍ നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. എന്‍ പി ആറിനോട് കൂടിയുള്ള സെന്‍സസിന്റെ പ്രി ടെസ്റ്റ് രാജ്യത്തുടനീളം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest