സ്വകാര്യ വാഹനങ്ങള്‍ക്ക് 20ഉം വാണിജ്യ വാഹനങ്ങള്‍ക്ക് 15ഉം വര്‍ഷം ആയുസ്സ്; വാഹനം പൊളിക്കൽ നയം പ്രഖ്യാപിച്ചു

Posted on: February 1, 2021 6:40 pm | Last updated: February 1, 2021 at 9:29 pm

ന്യൂഡല്‍ഹി | സ്വമേധയാ വാഹനം പൊളിക്കാനുള്ള നയം ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പഴയതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ഇതുപ്രകാരം വാണിജ്യ വാഹനങ്ങള്‍ക്ക് 15ഉം സ്വകാര്യ വാഹനങ്ങള്‍ക്ക് 20ഉം വര്‍ഷത്തെ ആയുസ്സ് നിര്‍ണയിച്ചു. അതിന് ശേഷം ഫിറ്റ്‌നസ്സ് ടെസ്റ്റിന് വിധേയമാകണം.

നയത്തെ ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി സ്വാഗതം ചെയ്തു. പതിനായിരം കോടിയോളം നിക്ഷേപവും അരലക്ഷം തൊഴിലവസരങ്ങളും ഈ നയം സൃഷ്ടിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ലൈറ്റ്, മീഡിയം, ഹെവി വിഭാഗത്തില്‍ പെട്ട ഒരു കോടിയിലേറെ വാഹനങ്ങള്‍ ഈ നയത്തിന്റെ പരിധിയില്‍ പെടും.

പൊളിനയത്തിന്റെ വിശദാംശങ്ങള്‍ 15 ദിവസത്തിനുള്ളില്‍ ഗതാഗത മന്ത്രാലയം പുറത്തുവിടും.

ALSO READ  ബജറ്റ് സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റില്ലെന്ന് മന്ത്രി തോമസ് ഐസക്