Connect with us

Kerala

സോളാര്‍ കേസിലെ പരാതിക്കാരി തന്നെ വന്ന് കണ്ടുവെന്നത് നുണപ്രചാരണം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | സോളാര്‍ കേസിലെ പരാതിക്കാരി തന്നെ വന്ന് കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ മൂകാംബികയില്‍ പോയിയെന്നത് ശരിയാണ്. എന്നാല്‍, പരാതിക്കാരി തന്നെ വന്നുകണ്ടു എന്നത് നുണയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കള്ളപ്രചാരണമാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയും സോളാര്‍ കേസിലെ പരാതിക്കാരിയും ഒരേ ദിവസം മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് ആരോപണമുയര്‍ന്നത്.

 

---- facebook comment plugin here -----

Latest