Connect with us

Kerala

പക്ഷിപ്പനി അന്താരാഷ്ട്ര മാരിയായി കഴിഞ്ഞു: മന്ത്രി കെ രാജു

Published

|

Last Updated

തിരുവല്ല മഞ്ഞാടി പക്ഷിരോഗ നിര്‍ണയകേന്ദ്രത്തില്‍ ബയോ സേഫ്റ്റി ലെവല്‍ രണ്ട് ലാബ് ഉദ്ഘാടനം മന്ത്രി കെ രാജു നിര്‍വഹിക്കുന്നു.

തിരുവല്ല | പക്ഷിപ്പനി അന്താരാഷ്ട്ര മാരിയായി കഴിഞ്ഞതായി മന്ത്രി കെ രാജു. തിരുവല്ല മഞ്ഞാടി പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തില്‍ ബയോ സേഫ്റ്റി ലെവല്‍ രണ്ട് ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് മൃഗസംരക്ഷണം. മുന്‍പ് കണ്ടിട്ടില്ലാത്ത, കേട്ടുകേള്‍വി പോലും ഇല്ലാത്ത രോഗങ്ങള്‍ ഇന്നുണ്ടാകുന്നു. പരിശോനകള്‍ നടത്തി വരുമ്പോള്‍ ഇവയെല്ലാം എത്തി നില്‍ക്കുന്നത് പക്ഷികളിലും മൃഗങ്ങളിലുമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ലാബിന്റെ ആവശ്യകത ഉയര്‍ന്നു വന്നത്.

ബി എസ് എല്‍ രണ്ട് (ബയോ സേഫ്റ്റി ലെവല്‍  രണ്ട്) ലാബ് സ്ഥാപിച്ചതിലൂടെ സംസ്ഥാനത്തെ പതിനാലു ജില്ലകളിലെയും പക്ഷികളുടെ സിറം പരിശോധന എലിസാ( എന്‍സൈം ലിങ്ക്ട് ഇമ്മ്യൂണോ സേര്‍ബന്റ് അസ്സേയ് ) ടെസ്റ്റ് മുഖേന നടത്തി പക്ഷിപ്പനിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയും.  ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് വളരെ പെട്ടെന്ന് ഇടപെട്ടതായും മന്ത്രി പറഞ്ഞു.

കേരളം ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു കഴിഞ്ഞു. പാല്‍ അധികമായി വരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കാന്‍ 60 കോടി രൂപ ചെലവഴിച്ച്  സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഒരു പാല്‍പൊടി  നിര്‍മാണ ഫാക്ടറി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാര്‍, കൗണ്‍സിലര്‍മാരായ ജാസ് നാലില്‍ പോത്തന്‍, ജിജി വട്ടശേരില്‍,   എസ് ഐ എ ഡി ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍  ബേബി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഉമ്മന്‍ പി രാജ്, തിരുവല്ല എ ഡി ഡി എല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ ജി ജിയോ പങ്കെടുത്തു.

---- facebook comment plugin here -----

Latest