Connect with us

Kerala

പുതിയറ ഹജ്ജ് കമ്മിറ്റി റീജ്യണല്‍ ഓഫീസ് മന്ത്രി ജലീല്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോഴിക്കോട് | കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കോഴിക്കോട് പുതിയറയിലുള്ള കെട്ടിടത്തില്‍ ഹജ്ജ് കമ്മിറ്റി റീജ്യനൽ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന ഹജ്ജ്, വഖഫ് വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

ഡോ. എം കെ മുനീര്‍ എം എല്‍ എ മുഖ്യാതിഥി ആയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ നിയമന്ത്രണങ്ങളോടെ ഹജ്ജ് കര്‍മം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് സീസണില്‍ മാത്രം റീജ്യനൽ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് പകരം എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റും. ഇതോടനുബന്ധിച്ച് ഒരു ലൈബ്രറി പ്രവര്‍ത്തനസജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹജ്ജ് കമ്മിറ്റി ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ഹജ്ജ് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ലോഞ്ചിംഗ് മുഖ്യാതിഥി ഡോ. എം കെ മുനീര്‍ എം എല്‍ എ നിര്‍വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന അഡ്വ. പി ടി എ റഹീം എം എല്‍  എ, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വി എം കോയ മാസ്റ്റര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി കെ അഹ്മദ് കോഴിക്കോട്, എച്ച് മുസമ്മില്‍ ഹാജി ചങ്ങനാശ്ശേരി, എ എസ് അനസ് ഹാജി അരൂര്‍, മുഹമ്മദ് കാസിം കോയ പൊന്നാനി, മുഹമ്മദ് ശിഹാബുദ്ധീന്‍ കോട്ട, ശംശുദ്ധീന്‍ അരീഞ്ചിറ, സാജിദ വളാഞ്ചരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മുന്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുസ്‌ലിയാര്‍ സജീര്‍, അബ്ദുറഹിമാന്‍ എന്ന ഇണ്ണി, മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളായ ആഷിഖ് അലി നഖ്‌വി, ആസിഫ് ബട്കല്‍, അസ്സിയിന്‍ പന്തീര്‍പാടം, മുന്‍ അസിസ്റ്റന്റ് സെക്രട്ടറി അബൂബക്കര്‍ ചെങ്ങാട്ട്, ഇ എം ഇമ്പിച്ചിക്കോയ, മാസ്റ്റര്‍ ട്രൈനര്‍ മുജീബ് മാസ്റ്റ്ര്‍, കോഴിക്കോട് ജില്ലാ ട്രൈനര്‍ ബാപ്പുഹാജി എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ മജീദ് സ്വാഗതവും കോ-ഓഡിനേറ്റര്‍ അഷ്‌റഫ് അരയങ്കോട് നന്ദിയും പറഞ്ഞു.

Latest