Connect with us

Kerala

അനാരോഗ്യം: ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ സ്ഥാനം വി എസ് രാജിവെച്ചു

Published

|

Last Updated


തിരുവനന്തപുരം | അനാരോഗ്യത്തെ തുടർന്ന് ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷന് സ്ഥാനത്ത് നിന്ന് വി എസ് അച്യുതാനന്ദൻ രാജിവെച്ചു.‍ തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, ഞായറാഴ്ചയോടെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി സര്‍ക്കാരിനെ അറിയിച്ചതായും വി എസ് ഫേസ്ബുക്കിൽ കുറിച്ചു.

നാലര വര്ഷത്തിനിടെ പതിനൊന്ന് പഠന റിപ്പോര്ട്ടുകള് സര്ക്കാരിന് സമര്പ്പിച്ചു. ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്ദേശങ്ങള് ശാസ്ത്രീയമായ പഠനങ്ങള്ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്ട്ടുകള് രൂപപ്പെട്ടത്. രണ്ട് റിപ്പോര്ട്ടുകള്കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ അച്ചടി ജോലികള് തീരുന്ന മുറയ്ക്ക് അതും സര്ക്കാരിന് സമര്പ്പിക്കാനാവും.

നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്നത്തിന്റെ ഫലമായാണ് കമ്മീഷന്റെ പഠന റിപ്പോര്ട്ടുകളുണ്ടായത്. ഈ യജ്ഞത്തില് സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സര്ക്കാരിന് സമര്പ്പിച്ചിട്ടുള്ള റിപ്പോര്ട്ടുകളില് കൈക്കൊള്ളുന്ന തുടര് നടപടികളാണ് കമ്മീഷന് ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് താന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.