Connect with us

Kerala

കുറ്റിച്ചലില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കൈയാങ്കളി; പ്രാദേശിക നേതാവിന് പരുക്ക്

Published

|

Last Updated

തിരുവനന്തപുരം : തിരുവനന്തപുരം കുറ്റിച്ചലില്‍ തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം അടിപിടിയില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ യു ഡി എഫ് വാര്‍ഡ് തിരഞ്ഞെടുപ്പ് കണ്‍വീനറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ എ നവാസിന് പരുക്കേറ്റു. നവാസ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

മണ്ഡലം സെക്രട്ടറി അനില്‍കുമാറും വാര്‍ഡ് പ്രസിഡന്റ് ബിജോ ബോസും ചേര്‍ന്ന് മര്‍ദിച്ചതായാണ് പരാതി. കുറ്റിച്ചല്‍ മന്തിക്കുളം വാര്‍ഡില്‍ ഘടകകക്ഷിയായ ആര്‍ എസ് പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ മണ്ഡലം സെക്രട്ടറി അനില്‍ കുമാറും ബിജോ ബോസും മറ്റും ചേര്‍ന്ന് ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ചതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണമെന്നാണ് നവാസ് പറയുന്നത്.

---- facebook comment plugin here -----

Latest