Connect with us

Kerala

കൊല്ലത്തും കളമശ്ശേരി മോഡല്‍ ആക്രമണം; വിദ്യാര്‍ഥികളെ കൂട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു

Published

|

Last Updated

കൊല്ലം | കൊല്ലത്തും കളമശ്ശേരി മാതൃകയില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദനം. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂരമര്‍ദനത്തിനിരയായത്. കുട്ടികളെ കൂട്ടുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഈ മാസം 24നാണ് കളിയാക്കിയത് ചോദ്യം ചെയ്തതിന് വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത്. കൊല്ലം പേരൂര്‍ കല്‍ക്കുളത്ത് വച്ചായിരുന്നു ആക്രമണം. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് 13 ഉം 14 ഉം വയസുള്ള കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്. ബെല്‍റ്റുപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കരിങ്കല്‍ ഉള്‍പ്പടെ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്ന് അടിയേറ്റ കുട്ടി പറഞ്ഞു.

മര്‍ദന വിവരം പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിെപ്പടുത്തിയിരുന്നു.
ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരന്നതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. കുട്ടികളുടെ മൊഴിയെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കുട്ടികളുടെ കൈയിലുണ്ട്. ഇത് ശേഖരിക്കാനും പോലീസ് നീക്കം തുടങ്ങി.

---- facebook comment plugin here -----

Latest