Connect with us

Gulf

ഐ സി എഫ് റിയാദ് അല്‍ഖുദ്സ് ദിനാചരണം

Published

|

Last Updated

റിയാദ് | “മിച്ചം ജീവകാരുണ്യത്തിന് സമര്‍പ്പിച്ചുകൊണ്ട്” സേവന പാതയില്‍ മൂന്ന് പതിറ്റാണ്ടു പിന്നിടുന്ന അല്‍ഖുദ്സ് ഉംറ സര്‍വീസിന്റെ പ്രചാരണത്തിന് അല്‍ഖുദ്സ് ദിനാചരണത്തോടെ തുടക്കമായി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളി സമൂഹത്തിന് ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിന് ആവശ്യമായ നിയമസഹായങ്ങളും കര്‍മങ്ങളെ കുറിച്ചുള്ള പഠനങ്ങളും നല്‍കി ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി ആരംഭിച്ചതാണ് അല്‍ഖുദ്സ് സര്‍വീസ്. അല്‍ഖുദ്സ് മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോള്‍ ജീവകാരുണ്യ മേഖലയില്‍ നല്‍കിയ സേവനങ്ങള്‍ അതുല്യമാണെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദ്കുട്ടി സഖാഫി ഒളമതില്‍ പറഞ്ഞു.

തിരുവനന്തപുരം ആര്‍ സി സി ക്കു സമീപമുള്ള സാന്ത്വന ഭവനം, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചുള്ള സാന്ത്വന സഹായ കേന്ദ്രങ്ങള്‍, ദാറുല്‍ഖൈര്‍ ഭവനങ്ങള്‍, കവളപ്പാറയിലും പൂത്തുമലയിലും പൂര്‍ത്തിയാകുന്ന പ്രളയ ദുരിതാശ്വാസ ഭവനങ്ങള്‍ തുടങ്ങി ഒരുപാട് മേഖലകളില്‍ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നതിന് ഐ സി എഫ്/ അല്‍ഖുദ്സിനു സാധിച്ചിട്ടുണ്ട്. നാട്ടിലും മറുനാട്ടിലുമായി ചികിത്സ, ഭവന നിര്‍മാണ, വിവാഹ സഹായങ്ങള്‍ നാട്ടില്‍ പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ക്ക് നിയമ സഹായങ്ങള്‍, വിമാന ടിക്കറ്റ് തുടങ്ങി കൊവിഡ് മഹാമാരിക്കാലത്തും സാമൂഹിക സേവന രംഗത്ത് ഇടപെടാന്‍ ഐ സി എഫ്/ അല്‍ഖുദ്സ് പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് യൂസുഫ് സഖാഫി പറഞ്ഞു.

നിലവിലെ സാഹചര്യത്തിലും നിയമാനുസൃതം ഉംറ നിര്‍വഹിക്കുന്നതിന് ആവശ്യമായ സഹായങ്ങളും വിവിധ ഭാഷകളില്‍ നിര്‍ദേശങ്ങളും നല്‍കുന്ന അമീറുമാരുടെ നേതൃത്വവും അല്‍ഖുദ്സ് നല്‍കി വരുന്നുണ്ട്. പ്രചാരണ സമിതി കണ്‍വീനര്‍ സി പി അഷ്റഫ് മുസ്ലിയാര്‍ സ്വാഗതവും അല്‍ഖുദ്സ് മാനേജര്‍ അഷ്റഫ് മൂത്തേടം നന്ദിയും പറഞ്ഞു.

Latest