Connect with us

National

മേധാ പട്കറിനെതിരെയും കേസ്; കര്‍ഷക സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് എ ഐ കെ എസ് സി സി

Published

|

Last Updated

ന്യൂഡല്‍ഹി | മേധാ പട്കര്‍, ബൂട്ടാ സിംഗ് അടക്കമുള്ള 37 കര്‍ഷക നേതാക്കള്‍ക്കെതിരെയും കേസെടുത്ത് ഡല്‍ഹി പോലീസ്. യോഗേന്ദ്ര യാദവിനെതിരെ കേസെടുത്തതായി നേരത്തേ വാര്‍ത്ത വന്നിരുന്നു. മുന്‍നിശ്ചയിച്ച വഴിയും സമയവും ലംഘിച്ച് റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്താനാണ് കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുണ്ടായതെന്ന് എഫ് ഐ ആറില്‍ പറയുന്നു.

അതേസമയം, കര്‍ഷക സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (എ ഐ കെ എസ് സി സി) ദേശീയ സെക്രട്ടറി അവിക് സാഹ അറിയിച്ചു. സംഘടനയുടെ മുന്‍ കണ്‍വീനറായ വി എം സിംഗ് ആണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്.

എന്നാല്‍, അത്തരമൊരു പ്രഖ്യാപനം നടത്താനുള്ള അധികാരം വി എം സിംഗിനില്ലെന്നും സാഹ പറഞ്ഞു.

Latest