ന്യൂഡല്‍ഹി | 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി ഡി പി) എട്ട് ശതമാനം ഇടിയുമെന്ന് ഐ എം എഫിന്റെ പുതിയ നിഗമനം. നേരത്തേ 10.3 ശതമാനം ഇടിയുമെന്നായിരുന്നു നിഗമനം. സമ്പദ്ഘടന തിരിച്ചുവരുന്നതിന്റെ സൂചനകള്‍ കണ്ടുവരുന്നതിനാലാണ് ഇടിവിന്റെ തോത് കുറയുമെന്ന നിഗമനമുണ്ടായത്.
ഇന്ത്യയുടെ സെപ്തംബര്‍ പാദ ജി ഡി പി നെഗറ്റീവ് 7.5 ശതമാനം ആയിരുന്നു. അതേസമയം, ജൂണിലാകട്ടെ നെഗറ്റീവ് 23.9 ശതമാനവും. 2021 സാമ്പത്തികവര്‍ഷത്തില്‍ 7.7 ശതമാനം ഇടിയുമെന്ന ഔദ്യോഗിക നിഗമനം തന്നെ 41 വര്‍ഷത്തിനിടെ ഇതാദ്യമായാണുണ്ടാകുന്നത്.
രണ്ട് മാസം മുമ്പത്തെ ഔദ്യോഗിക നിഗമനം 9.5 ശതമാനമായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 11.5 ശതമാനം ജി ഡി പി ഇടിയുമെന്ന നിഗമനവും പരിഷ്‌കരിച്ചിട്ടുണ്ട്. 8.8 ശതമാനം ഇടിയുമെന്നാണ് പുതിയ നിഗമനം.