Connect with us

National

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയും തൈ നട്ടും അയോധ്യ മസ്ജിദ് നിര്‍മാണത്തിന് തുടക്കമായി

Published

|

Last Updated

അയോധ്യ | സംഘ്പരിവാറുകാര്‍ പൊളിച്ച ബാബരി മസ്ജിദിന് പകരം നിര്‍മിക്കുന്ന അയോധ്യ മസ്ജിദിന്റെ നിര്‍മാണം ആരംഭിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയും വൃക്ഷത്തൈ നട്ടുമാണ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. 2019ലെ സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നാണ് അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കുന്നത്.

ഇന്‍ഡോ- ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ ഐ സി എഫ്) ആണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അയോധ്യ ജില്ലയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ അഞ്ചേക്കറിലാണ് മസ്ജിദ് നിര്‍മിക്കുന്നത്. രാവിലെ 8.15ന് ത്രിവര്‍ണ പതാക ഉയര്‍ത്തി നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ മാറിയാണ് പുതിയ മസ്ജിദ് നിര്‍മിക്കുന്നത്. ട്രസ്റ്റ് മേധാവി സഫര്‍ അഹ്മദ് ഫാറൂഖിയാണ് പതാക ഉയര്‍ത്തിയത്. ട്രസ്റ്റ് അംഗങ്ങളായ 12 പേരും ഓരോ വൃക്ഷത്തൈ വീതം നട്ടു.

ആദ്യഘട്ടത്തില്‍ മസ്ജിദിനൊപ്പം ആശുപത്രിയും നിര്‍മിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ ആശുപത്രി വികസിപ്പിക്കും.

Latest