National
59 ചൈനീസ് ആപ്പുകളുടെ വിലക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥിരപ്പെടുത്തി

ന്യൂഡല്‍ഹി | ടിക്‌ടോക്ക്, വീചാറ്റ്, ബൈഡു, യു സി ബ്രൗസര്‍ തുടങ്ങി 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഷോപ്പിംഗ് ആപ്പായ ക്ലബ് ഫാക്ടറി, എം ഐ വീഡിയോ കോള്‍, ബിഗോ ലൈവ് തുടങ്ങിയവക്കും സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇവക്ക് താത്കാലിക വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. താത്കാലിക വിലക്കുള്ള മറ്റ് ആപ്പുകള്‍ക്കും ഉടന്‍ സ്ഥിരം വിലക്ക് വരുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനത്തിലാണ് ഐ ടി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ഇന്ത്യ 59 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചത്. ഡാറ്റാ സുരക്ഷ, പൗരന്മാരുടെ സ്വകാര്യത എന്നിവ സംരക്ഷിക്കുന്നതിന്റെ ഭാഗമായായിരുന്നു നിരോധനം.
---- facebook comment plugin here -----