സ്റ്റിയറിംഗ് പ്രശ്‌നം; ആയിരത്തിലേറെ കാറുകള്‍ തിരിച്ചുവിളിച്ച് മെഴ്‌സിഡസ് ബെന്‍സ്

Posted on: January 25, 2021 7:15 pm | Last updated: January 25, 2021 at 7:16 pm

ബെര്‍ലിന്‍ | ഈയടുത്ത് ഇറക്കിയ എസ് ക്ലാസില്‍ പെടുന്ന കാറുകള്‍ തിരിച്ചുവിളിച്ച് ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്. ഗുരുതരമായ സ്റ്റിയറിംഗ് പ്രശ്‌നങ്ങളിലേക്ക് നയിക്കാവുന്ന നിര്‍മാണപ്പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതുകാരണം അപകടങ്ങളുണ്ടാകും.

2021 എസ്- ക്ലാസ് മോഡലുകള്‍ കൈവശമുള്ളവര്‍ ഡീലറെ ബന്ധപ്പെടണമെന്ന് കമ്പനി അറിയിച്ചു. ഡീലറില്‍ നിന്ന് തന്നെ ഈ പ്രശ്‌നം പരിഹരിച്ച് കിട്ടും. ഇതിന് പ്രത്യേകം ഫീസ് നല്‍കേണ്ടതില്ല.

നിലവില്‍ 1400 കാറുകളാണ് വിറ്റത്. ഇവയെല്ലാം പരിശോധനക്കായി തിരിച്ചുവിളിച്ചു. എസ്- ക്ലാസിന്റെ മെയ്‌സ്‌ട്രോ എഡിഷന്‍ ഈയടുത്ത് കമ്പനി പുറത്തിറക്കിയിരുന്നു.

ALSO READ  കാംഷാഫ്റ്റിന് പ്രശ്‌നം; ഥാര്‍ ഡീസല്‍ മോഡല്‍ തിരിച്ചുവിളിച്ച് മഹീന്ദ്ര