Connect with us

Kerala

വിമര്‍ശനം വസ്തുതകള്‍ മുഴുവനായി മനസ്സിലാക്കാതെ; ടി പത്മനാഭനെതിരെ ജോസഫൈന്‍

Published

|

Last Updated

തിരുവനന്തപുരം | വസ്തുതകള്‍ മുഴുവനായി മനസ്സിലാക്കാതെയാണ് കഥാകൃത്ത് ടി പത്മനാഭന്‍ തനിക്കെതിരെ പ്രതികരിച്ചതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. താന്‍ ബഹുമാനിക്കുന്ന ഒരാളില്‍ നിന്നുണ്ടായ ഇങ്ങനെയൊരു പ്രസ്താവന വേദന ഉണ്ടാക്കി.

കാര്യങ്ങളുടെ നിജസ്ഥിതി എന്താണെന്ന് അദ്ദേഹത്തിന് തന്നെ വിളിച്ചു ചോദിക്കാമായിരുന്നു. അദ്ദേഹത്തിന് എതിരെയും കേസെടുത്തേക്കുമെന്ന് വരെ പത്മനാഭന്‍ പറഞ്ഞുകളഞ്ഞു. വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കാനുള്ള ധാര്‍മിക ബാധ്യത അദ്ദേഹം കാണിക്കേണ്ടിയിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest