Business
രാജസ്ഥാനില്‍ ഒകിനാവയുടെ പുതിയ നിര്‍മാണ കമ്പനി; 150 കോടി നിക്ഷേപിക്കും

ജയ്പൂര്‍ | രാജസ്ഥാനില്‍ പുതിയ നിര്‍മാണ യൂനിറ്റ് സ്ഥാപിക്കാനൊരുങ്ങി വൈദ്യുത ഇരുചക്ര കമ്പനിയായ ഒകിനാവ ഓട്ടോടെക്ക്. 150 കോടി രൂപ ഇതിനായി നിക്ഷേപിക്കും. അടുത്ത സാമ്പത്തിക വര്‍ഷം ഒരു ലക്ഷം വാഹനങ്ങള്‍ വില്‍ക്കുകയെന്ന ലക്ഷ്യത്തെ തുടര്‍ന്നാണ് ഈ യൂനിറ്റ് സ്ഥാപിക്കുന്നത്.
നിലവില്‍ കമ്പനിക്ക് രാജസ്ഥാനില്‍ ഒരു യൂനിറ്റുണ്ട്. ഇതിന് തൊട്ടടുത്താണ് പുതിയ യൂനിറ്റ് തുറക്കുക. ആദ്യ ഘട്ടത്തില്‍ ഈ യൂനിറ്റില്‍ നിന്ന് അഞ്ച്- ആറ് ലക്ഷം വാഹനങ്ങൾ പ്രതിവര്‍ഷം നിര്‍മിക്കുകയാണ് ലക്ഷ്യം. ഭാവിയില്‍ പത്ത് ലക്ഷം വാഹനങ്ങൾ വരെ നിര്‍മിക്കും.
ബി2ബി, ബി2സി ശ്രേണിയെ ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങളാണ് കമ്പനി നിര്‍മിക്കുക. ഈയടുത്ത് ബി2ബി ശ്രേണിയില്‍ ഡുവല്‍ എന്ന പേരില്‍ സ്‌കൂട്ടര്‍ കമ്പനി ഇറക്കിയിരുന്നു. ഒറ്റചാര്‍ജില്‍ 130 കിലോ മീറ്റര്‍ വരെ ഓടാന്‍ ഇതിന് സാധിക്കും. പരമാവധി വേഗം മണിക്കൂറില്‍ 25 കിലോ മീറ്ററുമാണ്.