Connect with us

Techno

വാട്ട്‌സാപ്പിന്റെ സമാന ഫീച്ചറുകളുമായി സിഗ്നല്‍ ആപ്പ് അപ്‌ഡേഷന്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | വാട്ട്‌സാപ്പിന് പകരക്കാരനാകാന്‍ ശ്രമിക്കുന്ന സിഗ്നല്‍ ആപ്പില്‍ പരിഷ്‌കരണങ്ങള്‍. വാട്ട്‌സാപ്പില്‍ നിലവില്‍ ലഭ്യമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് സിഗ്നല്‍ പരിഷ്‌കരിച്ചത്. ചാറ്റ് വാള്‍പേപ്പര്‍, എബൗട്ട് ഒപ്ഷന്‍ തുടങ്ങിയ ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയത്.

സിഗ്നല്‍ 5.3.1 ബീറ്റ വേര്‍ഷനിലാണ് പരിഷ്‌കരണങ്ങളുള്ളത്. ഡാര്‍ക് തീമും ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസിനെ സംബന്ധിച്ച് കോണ്ടാക്ട് ലിസ്റ്റിലുള്ളവരോട് പറയാന്‍ സാധിക്കുന്നതാണ് എബൗട്ട് ഫീച്ചര്‍.

സിഗ്നലിന്റെ സെറ്റിംഗ്‌സ് മെനുവിലെ പ്രൊഫൈല്‍ ഒപ്ഷനില്‍ ഈ ഫീച്ചര്‍ ലഭിക്കും. വാട്ട്‌സാപ്പിനും സമാന എബൗട്ട് ഒപ്ഷനാണുള്ളത്. ആനിമേറ്റഡ് സ്റ്റിക്കര്‍, ഫോണ്‍കോളുകള്‍ക്ക് ലോ ഡാറ്റ മോഡ്, ഐ ഒ എസ് ഷെയര്‍ ഷീറ്റില്‍ ചാറ്റുകള്‍ കാണാവുന്ന സൗകര്യം അടക്കമുള്ള പരിഷ്‌കാരങ്ങളാണ് സിഗ്നല്‍ വരുത്തിയത്. ഇവയെല്ലാം വാട്ട്‌സാപ്പിലുള്ളതാണ്.

Latest