Connect with us

National

സദസ്സില്‍ നിന്ന് ബി ജെ പി അനുകൂല മുദ്രാവാക്യം: പ്രധാനമന്ത്രി വേദിയിലിരിക്കെ മമത ഇറങ്ങിപ്പോയി

Published

|

Last Updated

കൊല്‍ക്കത്ത | ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് അനുസ്മരണ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന പരാക്രം ദിവസ് ആഘോഷ് പരിപാടിയിലാണ് മമതയുടെ പ്രതിഷേധം. സഹോദരി മമത എന്ന് പ്രധാനമന്ത്രി അഭിസംബോധ ചെയ്ത ഉടന്‍ മമത വേദിയില്‍ നിന്ന് പോകുകയായിരുന്നു. പരിപാടിയില്‍ ബി ജെ പി അനുകൂല മുദ്രാവാക്യം ഉയര്‍ന്നതാണ് മമതയെ പ്രകോപിപ്പിച്ചത്. ബി ജെ പി അനുകൂല മുദ്രാവാക്യങ്ങള്‍ കേട്ട് താന്‍ അപമാനിതയായെന്നും ഇതാണ് പ്രസംഗിക്കാതെ എഴുനേറ്റ് പോന്നതെന്നും മമത പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്തതത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സുഭാഷ് ചന്ദ്രബോസ് നല്‍കിയ സംഭാവനകളും ദേശീയ പ്രസ്ഥാനത്തിന് ബംഗാളിനുണ്ടായിരുന്ന പ്രാധാന്യവുമെല്ലാം ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.

Latest