Kerala
തുടര്‍ ഭരണത്തിനായി സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എ വിജയരാഘവന്‍

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പിന്തുണയാണ് കേരളത്തിലെ ജനങ്ങള്‍ എല്‍ ഡി എഫിന് നല്‍കിയത്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരമായിരുന്നു അത്. ജനങ്ങള്‍ ഇടത് സര്‍ക്കാറിന്റെ തുടര്‍ ഭരണം ആഗ്രഹിക്കുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തുടക്കം കുറിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നാളെ മുതല്‍ 31വരെ എല്‍ ഡി എഫ് ഗൃഹസമ്പര്‍ക്ക പരിപാടികള്‍ നടത്തും. സാമൂഹിക സമത്വം, മതനിരപേക്ഷത എന്നവ ഉയര്‍ത്തിപ്പിടിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പില്‍ വിപുലമായ ജനകീയ ഐക്യം രൂപപ്പെടുത്തും. കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാര്‍ക്കുള്ള പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു. പതിവ് പോലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ബി ജെ പിയുമായി രഹസ്യ നീക്കമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തീവ്രഹിന്ദുത്വ ശക്തികളുടെ വിദ്വേഷ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന നിലപാടാണ് എല്‍ ഡി എഫ് എക്കാലവും എടുത്തത്. വര്‍ഗീയതയുമായി ഒരിക്കലും എല്‍ ഡി എഫ് സന്ധി ചെയ്തിട്ടില്ല. ഇത് ദുര്‍ബലപ്പെടുത്താന്‍ മതാധിഷ്ടിത രാഷ്ട്രീയ സംഘടനകളുമായാണ് യു ഡി എഫ് കൂട്ടുകെട്ടുണ്ടാക്കിയത്. ബി ജെ പിയുമായി സര്‍ക്കാറിന് എതിരെ പ്രവര്‍ത്തിക്കാന്‍ യു ഡി എഫ് സന്ധി ചെയ്തു. ജമാഅത്തെ ഇസ്ലാമിയെ അവര്‍കൂടെ കൊണ്ടുവന്നു
കേന്ദ്ര ഏജന്‍സികളെ ബി ജെ പി സംസ്ഥാന സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കാനായി ഉപയോഗപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ ഈ ദുരുപയോഗത്തെ യു ഡി എഫ് ന്യായീകരിച്ചു. തീവ്രഹിന്ദുത്വ എതിര്‍ക്കാത്ത ലീഗ് അവരുമായി ഒളിഞ്ഞും തെളിഞ്ഞും ധാരണയുണ്ടാക്കുന്നു. അശോക് ഗെഹ്ലോട്ട കേന്ദ്ര ഏജന്‍സികളെ വിമര്‍ശച്ചിട്ടും കേരളത്തിലെ നേതാക്കള്‍ ഇതിന് തയ്യാറാകുന്നില്ല. നേരത്തെ സോണിയാ ഗാന്ധിയും കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ചു. ഗെഹ്ലോട്ട് പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കേള്‍ക്കണം. സ്വന്തം അനുഭവത്തില്‍ നിന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ബി ജെ പിയോടുള്ള വിധേയത്വമാണിത്. അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി രഹസ്യ നീക്കം വേണ്ടതിനാലാണിത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ബി ജെ പിയുമായി വോട്ട് കച്ചവടം നടത്തുന്നവരാണ്. വരുന്ന തിരഞ്ഞെടുപ്പിലും ബി ജെ പിയുമായി കേരളത്തിലെ കോണ്‍ഗ്രസ് രഹസ്യ നീക്കമുണ്ടാക്കും. യു ഡി എഫിന്റെ ഇത്തരം അവസരവാദ സമീപനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന്കാട്ടി എല്‍ ഡി എഫ് പ്രവര്‍ത്തിക്കും.
ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവ് യു ഡി എഫിന്റെ വളര്‍ച്ചയല്ല. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി ഉമ്മന്‍ചാണ്ടി ഇവിടെ തന്നെയുണ്ട്. ജനങ്ങള്‍ തിരസ്‌ക്കരിച്ച ഉമ്മന്‍ചാണ്ടിയെയാണ് കോണ്‍ഗ്രസ് തിരിച്ചുവിളിക്കുന്നത്. കെ പി സി സി തിരഞ്ഞെടുപ്പ് സമിതി നാട്ടുകാരെ