National
മുത്തൂറ്റ് ശാഖയില്‍ നിന്നും ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം ; നാല് പേര്‍ ഹൈദ്രാബാദില്‍ പിടിയില്‍

ബെംഗളൂരു | തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മുത്തൂറ്റ് ശാഖയില്‍ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍ . ഹൈദ്രാബാദില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് മുത്തൂറ്റ് ശാഖയില്‍ എത്തി തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചിരുന്നു.
പിടികൂടിയവരില്‍നിന്നും മോഷണ മുതലും കണ്ടെടുത്തയാണ് വിവരം. ആയുധങ്ങളും പിടിച്ചെടുത്തെന്നു പൊലീസ് അറിയിച്ചു. 3 മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികളെ ഹാജരാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
---- facebook comment plugin here -----