Kerala
കടക്കാവൂര്‍ പീഡന കേസ്: ജാമ്യം ലഭിച്ച മാതാവ് ഇന്ന് പുറത്തിറങ്ങും

കൊച്ചി | കട്ക്കാവൂര്‍ പോക്‌സോ കേസില്‍ പ്രതിയായ മാതാവ് ഇന്ന് പുറത്തിറങ്ങും. ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണിത്. ജസ്റ്റിസ് ഷെര്‍സിയുടെ സിംഗിള്‍ ബഞ്ചാണ് കുട്ടിയുടെ മാതാവിന് ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പോക്‌സോ കേസ് ചുമത്തപ്പെട്ടാണ് ഇവര്‍ ജയിലിലായത്.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ കേസ് അന്വേഷിക്കണമെന്നും കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
കുട്ടിയെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന നിര്‍ദേശവും കോടതി നല്‍കിയിരുന്നു. ഇതിന് പുറമെ കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ പരിശോധിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മാതാവിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നതാണ്. മാതാവ് കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്, അതിനാല്‍ ജാമ്യം നല്‍കരുത് എന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നത്.