Connect with us

National

സിംഗുര്‍ അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമം; അക്രമി പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | സിംഗുര്‍ അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കളെ അപായപ്പെടുത്താന്‍ നീക്കം. പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഒരാള്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പിടികൂടി കര്‍ഷകര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവന്നു. പ്രതിയെ പിന്നീട് ഡല്‍ഹി പോലീസിന് കൈമാറി.

26ന് നടക്കാനിരിക്കുന്ന ട്രാക്ടര്‍ റാലി തടസ്സപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ആക്രമണം.