Connect with us

Kerala

തൃശൂര്‍ കോര്‍പറേഷന്‍ പുല്ലഴി ഡിവിഷനില്‍ യു ഡി എഫിന് ജയം

Published

|

Last Updated

തൃശൂര്‍ | കോര്‍പറേഷനിലെ പുല്ലഴി ഡിവിഷനില്‍ യു ഡി എഫിന് വിജയം. യു ഡി എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ രാമനാഥന്‍ 993 വോട്ടിനാണ് ജയിച്ചത്. ഇതോടെ കോര്‍പറേഷനില്‍ എല്‍ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍ കോണ്‍ഗ്രസ് വിമതനെ മേയറാക്കിയാണ് ഇവിടെ എല്‍ ഡി എഫ് ഭരണം നടത്തുന്നത്. എല്‍ ഡി എഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് മേയര്‍ വര്‍ഗീസ്‌
അറിയിച്ചതിനാല്‍ ഭരണമാറ്റം ഉണ്ടാകില്ല.

ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന മാവൂരിലെ താത്തൂര്‍പൊയില്‍ വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി. യു ഡി എഫ് സ്ഥാനാര്‍ഥി വാസന്തി വിജയന്‍ 27 വോട്ടിനാണ് ജയിച്ചത്. ഇതോടെ മാവൂരിലെ യു ഡി എഫ് ഭരണം തുടരും. മാവൂരില്‍ യു ഡി എഫിനും എല്‍ ഡി എഫിനും തുല്ല്യ സീറ്റാണുള്ളത്. ആര്‍ എം പി പിന്തുണയോടെയാണ് യു ഡി എഫ് ഭരണം നടത്തുന്നത്.

 

 

Latest