National
കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ സ്‌ഫോടനം: എട്ട് മരണം

ശിവമോഗ | കര്‍ണാടകയിലെ ശിവമോഗയില്‍ റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ ഉഗ്ര സ്‌ഫോടനം. എട്ട് പേര്‍ മരിച്ചു. ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ക്വാറിക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കിലെ ജലാസ്റ്റിന്‍ സിറ്റ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ക്വാറിയില്‍ സൂക്ഷിച്ച ഡൈനാമേറ്റും പൊട്ടിത്തെറിച്ചതായാണ് വിവരം.
ഇന്നലെ രാത്രി 10.20നാണ് സംഭവമുണ്ടായത്. റെയില്‍വേ ക്രഷര്‍ യൂണിറ്റിലേക്ക് സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്കാണ് പൊട്ടിത്തെറിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. പൊട്ടിത്തെറി ശിവമോഗ, ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. ഭൂകമ്പത്തിന് സമാനമായി വീടുകള്‍ കുലുങ്ങിവിറച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.