Connect with us

Kerala

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം | വാഹനങ്ങളിലെ കൂളിംഗും കര്‍ട്ടനും പരിശോധിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ കൂളിംഗ് നിര്‍ത്തിവെച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വാഹനങ്ങളിലെ കൂളിംഗ് പരിശോധന ി നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. വാഹന ഉടമകള്‍ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. രണ്ട് ദിവസത്തക്കാണ് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാല്‍ അഞ്ച് ദിവസം വരെ പരിശോധന നീണ്ടു. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന പിന്‍വലിക്കുകയാണ്. നിയമം പിന്‍വലിച്ചെന്ന് ഇതിന് അര്‍ഥമില്ലെന്നും ഗതാഗത നിയമങ്ങള്‍ വാഹന ഉടമകള്‍ പാലിക്കണമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

വിവിധ ഇടങ്ങളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോലീസ് വാഹനപരിശോധന അവസാനിപ്പിച്ചതെന്നാണ് വിവരം. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് പോലീസ് പിഴയിട്ടത്.

 

 

Latest