Connect with us

National

നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പാക്കാമെന്ന കേന്ദ്ര നിര്‍ദേശം കര്‍ഷകര്‍ തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി |കഴിഞ്ഞ രണ്ട് മാസത്തോളമായി ഡല്‍ഹിയില്‍ തുടരുന്ന സമരം അവസനാപ്പിക്കുന്നതിനായി കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദേശം തള്ളി കര്‍ഷകര്‍. ഒന്നര വര്‍ഷത്തേക്ക് കര്‍ഷക നിയമങ്ങള്‍ മരവിപ്പിക്കാമെന്നും കര്‍ഷകരുടെ പുതിയ സമിതി രൂപവത്കരിച്ച ശേഷം ചര്‍ച്ച നടത്താമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമാണ് കര്‍ഷകര്‍ തള്ളിയത്.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചാല്‍ മാത്രമേ സമരം അവസനാപ്പിക്കൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. സമരം കൂടുതല്‍ ശക്തമാക്കാനും റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ പരേഡുമായി മുന്നോട്ട്ുപോകാനും സംയുക്ത കിസാന്‍ മോര്‍ച്ച ജനറല്‍ ബോഡി തീരുമാനിച്ചു. ബുധനാഴ്ച കര്‍ഷകരുമായി നടന്ന പത്താംവട്ട ചര്‍ച്ചയിലാണ് കേന്ദ്രം ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. കേന്ദ്രവുമായി തുടര്‍ന്നും ചര്‍ച്ചകള്‍ ആവാമെന്നും കര്‍ഷക യോഗം അഭിപ്രായപ്പെട്ടു.