Connect with us

Kasargod

കാറില്‍ കടത്താന്‍ ശ്രമിച്ച നാലു കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി; രണ്ട് കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍

Published

|

Last Updated

കാസര്‍കോട് | കാറില്‍ കടത്താന്‍ ശ്രമിച്ച നാലു കിലോ സ്വര്‍ണം കസ്റ്റംസ് സംഘം പിടികൂടി. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ തുഷാര്‍ ജാദവ് (27), ജ്യോതിറാം മാനെ (23) എന്നിവരെ അറസ്റ്റ് ചെയ്തു. ബല്‍ഗാം ജില്ലയിലെ സഹപുര്‍ നിവാസികളാണ് ഇവര്‍. പിടിച്ചെടുത്ത സ്വര്‍ണത്തിന് രണ്ടു കോടി രൂപ വിലമതിക്കും.

ബേക്കലിനടുത്ത് പള്ളിക്കര ടോള്‍ ബൂത്തിന് സമീപത്തു വച്ചാണ് സ്വര്‍ണം പിടികൂടിയത്. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറിന്റെ പിന്‍സീറ്റില്‍ രഹസ്യ അറയിലാണ് സ്വര്‍ണം ഒളിച്ചുവച്ചിരുന്നത്.