Connect with us

Gulf

കുവൈത്തില്‍ എത്തുന്ന യാത്രക്കാര്‍ ഇനി മുതല്‍ ടിക്കറ്റ് നിരക്കിനൊപ്പം അമ്പത് ദിനാര്‍ അധികം നല്‍കണം

Published

|

Last Updated

കുവൈത്ത് സിറ്റി | വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തില്‍ എത്തുന്ന ഓരോ യാത്രക്കാരനും ഇനി മുതല്‍ ടിക്കറ്റ് നിരക്കിനോടൊപ്പം അമ്പത് ദിനാര്‍ അധികമായി നല്‍കണം. രാജ്യത്ത് എത്തുന്ന എല്ലാ യാത്രികരുടെയും രണ്ടു തവണത്തെ പി സി ആര്‍. പരിശോധനക്കായാണ് ഈ തുക ഈടാക്കുന്നത്. തുക വിമാന കമ്പനികള്‍ യാത്രക്കാരില്‍ നിന്നും നേരിട്ട് ഈടാക്കണമെന്ന് സിവില്‍ വ്യോമയാന അധികൃതര്‍ കഴിഞ്ഞ ദിവസം വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെയാണ് കുവൈത്തിലേക്ക് എത്തുന്ന ഓരോ യാത്രക്കാരനും വിമാന ടിക്കറ്റിനോടൊപ്പം പി സി ആര്‍ പരിശോധന ചെലവില്‍ 50 ദിനാര്‍ അധികം നല്‍കേണ്ടി വരിക.

രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരെയും വിമാനത്താവളത്തില്‍ വച്ച് ആദ്യ പി സി ആര്‍ പരിശോധന നടത്തും. തുടര്‍ന്ന് ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പി സി ആര്‍ പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ഈ രണ്ടു പരിശോധനകള്‍ക്കുമായാണ് 50 ദിനാര്‍ അധികം നല്‍കേണ്ടി വരിക. ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ ജോലി ഭാരം ഇനിയും വര്‍ധിപ്പിക്കുന്നത് തടയാന്‍, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകള്‍ വഴിയാണ് പി സി ആര്‍ പരിശോധന നടത്തുക.