Connect with us

Kerala

ആള്‍മറ കെട്ടുന്നതിനിടെ കിണറിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

Published

|

Last Updated

കോഴിക്കോട് | ബാലുശ്ശേരി മണ്ണാംപൊയിലില്‍ ആള്‍മറ കെട്ടുന്നതിനിടെ കിണറിന്റെ വക്ക് ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. തേനങ്ങാപൊയില്‍ ശ്രീനിവാസനാണ് (49) മരിച്ചത്. മണ്ണാംപൊയില്‍ പുതുക്കുടി വിജയന്റെ വീട്ടിലെ കിണറിന് ആള്‍മറ നിര്‍മാണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. ശ്രീനിവാസനൊപ്പം മറ്റു രണ്ടു ജോലിക്കാരുമുണ്ടായിരുന്നു. കിണറിനു മുകളില്‍ പലകയിട്ട് പ്രവൃത്തി നടത്തവേ വക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. കിണറില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്.

നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം കിണറില്‍ നിന്നും ശ്രീനിവാസനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഷീല. മക്കള്‍: ശ്രീകാന്ത്, ശ്രീചന്ദന.

Latest