Connect with us

First Gear

ബി എം ഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമൂസിന്‍ ഇന്ത്യയിലെത്തി; വിലയറിയാം

Published

|

Last Updated

ന്യൂഡല്‍ഹി | ബി എം ഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമൂസിന്‍ ഇന്ത്യന്‍ വിപണിയിലെത്തി. 51.50 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. രാജ്യത്തെ ബി എം ഡബ്ല്യുവിന്റെ ജനപ്രിയ സെഡാനില്‍ നീളം കൂടിയ വീല്‍ബേസ് വരുന്ന മോഡലാണിത്.

ഉള്‍വശം കൂടുതല്‍ വിശാലവും സൗകര്യപ്രദവുമാണ്. സാധാരണ 3 സീരീസിനേക്കാള്‍ 110 മി.മീ. അധികമാണ് ഇതിന്റെ വീല്‍ബേസ്; 2961 മി.മീ. മൊത്തത്തില്‍ 120 മി.മീ. നീളം കൂടുതലുണ്ട്. പിറകുവശത്ത് 43 മി.മീ. അധികമുണ്ട്. അതിനാല്‍ യാത്രക്കാര്‍ക്ക് കാല്‍ വെക്കാന്‍ കൂടുതല്‍ വിശാലത ലഭിക്കും.

പിറകുവശത്തെ സീറ്റ് കുഷ്യനിംഗ് മെച്ചപ്പെടുത്തിയിട്ടുണ്ട്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍/ ഡീസല്‍ എന്‍ജിനുകള്‍ ലഭിക്കും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ. വേഗം കൈവരിക്കാന്‍ 7.6 സെക്കന്‍ഡ് മതി. 8 സ്പീഡ് ഓട്ടോ ഗിയര്‍ ബോക്‌സ് ആണ് വരുന്നത്. എകോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ ഡ്രൈവ് മോഡുകളുണ്ട്.

Latest