Connect with us

National

സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി; രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഇനി സഞ്ജു വി സാംസണ്‍ നയിക്കും. ആസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ഐ പി എല്‍ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു സാംസണ്‍.

രാജസ്ഥാന്‍ റോയല്‍സ് ടീം സമൂഹമാധ്യമത്തിലൂടെയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ച കാര്യം അറിയിച്ചത്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ ക്യാപ്റ്റനായി നിയോഗിച്ചത്.

14 മത്സരങ്ങളില്‍ 311 റണ്‍സ് മാത്രമാണ് സ്മിത്ത് രാജസ്ഥാനുവേണ്ടി നേടിയത്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് ഇരുപത്താറുകാരനായ സഞ്ജുവായിരുന്നു. 2013 മുതല്‍ രാജസ്ഥാനിലുണ്ട് .ഐ പി എല്ലില്‍ 107 കളിയില്‍ രണ്ട് സെഞ്ചുറിയും 13 അരസെഞ്ചുറിയും ഉള്‍പ്പെടെ 2584 റണ്‍ നേടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest